ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി
NewsNational

ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി. വന്‍കിടക്കാര്‍ ഇപ്പോഴും നിയമത്തിന് പുറത്താണെന്നും ചെറുകിടക്കാര്‍ മാത്രമാണ് പിടിയിലാകുന്നത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ ഇതിന് അതീവ പ്രാധാന്യം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള ലഹരിക്കേസ് പരിഗണിക്കുകയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിരീക്ഷണം.

Related Articles

Post Your Comments

Back to top button