ഇഡിയുടെ വിശാല അധികാരം പുനപരിശോധിക്കും; സുപ്രീം കോടതി
NewsNational

ഇഡിയുടെ വിശാല അധികാരം പുനപരിശോധിക്കും; സുപ്രീം കോടതി

ന്യൂഡല്‍ഹി: പണം തട്ടിപ്പു നിരോധന നിയമ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് നടപടി.

വിധിയിലെ രണ്ടു കാര്യങ്ങളില്‍ പുനപരിശോധന വേണമെന്നു കരുതുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിക്ക് കേസ് വിവര റിപ്പോര്‍ട്ട് (ഇസിഐആര്‍) നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് ഒന്ന്. കേസ് തെളിയും വരെ കുറ്റക്കാരനല്ലെന്നു കണക്കാക്കുന്ന, നീതിസങ്കല്‍പ്പത്തിനു വിരുദ്ധമായ ഭാഗമാണ് രണ്ടാമത്തേത്. കള്ളപ്പണം തടയേണ്ടതാണെന്ന കാര്യത്തില്‍ കോടതിക്കു സംശയമൊന്നുമില്ലെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

പുനപരിശോധനാ ഹര്‍ജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍തിരുന്നു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനപരിശോധന നടത്താവുയെന്ന് തുഷാര്‍ മേത്ത വാദിച്ചു.

Related Articles

Post Your Comments

Back to top button