
പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ നിര്‍ധന കുടുംബങ്ങളില്‍ നിന്നുവരെ കൈക്കൂലി ചോദിച്ച് വാങ്ങിയിരുന്നു. നാട്ടുകാര്‍ പിരിവെടുത്ത് വീട് വെച്ചുനല്‍ക്കുന്നവരും സുരേഷ കുമാറിന് കൈക്കൂലി നല്‍കിയിട്ടുണ്ട്. പാലക്കയം ജംഗ്ഷനില്‍ മാത്രം മുപ്പതോളം വീടുകള്‍ നാട്ടുകാര്‍ പിരിവെടുത്ത് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. പാലക്കായം ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഈ വീട്ടുകാരില്‍ നിന്നും കൈക്കൂലിയായി സുരേഷ്‌കുമാര്‍ പണം വാങ്ങിയിട്ടുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വില്ലേജ് ഓഫീസില്‍ നിന്നും പേപ്പറുകള്‍ ശരിയാക്കണം.
നിര്‍ധനരായ കുടുംബങ്ങളുടെ വീട്ടിലെത്തിയാണ് കൈക്കൂലി വാങ്ങുന്നത്. സര്‍ക്കാര്‍ പദ്ധതിവഴി ലഭിക്കുന്ന വീടുകള്‍ക്ക് ഓണര്‍ഷിപ്പ്, പോസഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും പണം കൊടുക്കണം. പ്രളയത്തില്‍ വീടും കൃഷിയിടവും തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ട്ടപരിഹാരത്തിനായി രേഖകള്‍ ശരിയാക്കുന്നതിനും സുരേഷ്‌കുമാര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. വന്‍കിടകാര്‍ക്ക് നിയമ വിരുദ്ധമായി രേഖകള്‍ സംഘടിപ്പിക്കാന്‍ വന്‍ തുകയും വാങ്ങും.
Post Your Comments