Kerala NewsLatest NewsNewsUncategorized

ഷഹനയുടെ മരണം: ബന്ധുക്കളുടെ സംശയത്തിന് പിന്നില്‍ മരണമറിഞ്ഞ് എത്തിയപ്പോള്‍ അയല്‍വാസികള്‍ കണ്ട കാഴ്ച

കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹന(20)യുടെ മരണത്തില്‍ ബന്ധുക്കളുടെ സംശയത്തിനിടയാക്കിയത് നാട്ടുകാര്‍ കണ്ട കാഴ്ച. പെണ്‍കുട്ടി മരിച്ച വിവരം അറിഞ്ഞ് അയവാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹന. മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയെന്നുമായിരുന്നു സജ്ജാദ് ഇതേക്കുറിച്ച് നാട്ടുകാരോടു വിശദീകരിച്ചത്.

വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് മാതാപിതാക്കള്‍ നാട്ടുകാരില്‍നിന്ന് മരണവിവരം അറിഞ്ഞത്. സജാദിനെതിരെ ആരോപണവുമായി ഷഹനയുടെ സഹോദരന്‍ രംഗത്തെത്തി. ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നു. മുന്‍പ് പലതവണ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോഴും അവഗണിക്കുകയാണ് ചെയ്തത്. ഒരു സന്ദര്‍ഭത്തില്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ചേര്‍ന്ന് പിന്തിരിപ്പിച്ചു.

മരണവിവരം കേട്ട് ആളുകള്‍ എത്തിയപ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമെന്നും സഹോദരന്‍ പറയുന്നു. പിറന്നാളിന് ഷഹന എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായി ഉമ്മ ഉമൈബ പറഞ്ഞു. വിരുന്നൊരുക്കുമെന്നും എല്ലാവരെയും കൂട്ടിയെത്തണമെന്നുമായിരുന്നു മകള്‍ അറിയിച്ചത്.

ഫോണ്‍ സംഭാഷണങ്ങള്‍ക്കിടെ സജ്ജാദ് ശാരീരികമായി ഉപദ്രവിക്കുന്ന കാര്യം പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടേ അങ്ങോട്ട് അയയ്ക്കൂവെന്ന് സജ്ജാദ് ഭീഷണിപ്പെടുത്തി. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ചിരുന്ന പണം ആവശ്യപ്പെട്ടും ഉപദ്രവിച്ചിട്ടുണ്ടെന്ന് ഷഹനയുടെ ഉമ്മ കൂട്ടിച്ചേര്‍ത്തു. ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലി സജ്ജാദ് വഴക്കിട്ടിരുന്നതായി എസിപി കെ സുദര്‍ശന്‍ പറഞ്ഞു.

Related Articles

Back to top button