സസ്പെന്‍ഷനിലുളള എല്‍ദോസ് എംഎല്‍എക്ക് പാര്‍ട്ടി പരിപാടിയിലേക്ക് ക്ഷണം; പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മയെന്ന് ഡിസിസി
NewsKerala

സസ്പെന്‍ഷനിലുളള എല്‍ദോസ് എംഎല്‍എക്ക് പാര്‍ട്ടി പരിപാടിയിലേക്ക് ക്ഷണം; പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മയെന്ന് ഡിസിസി

കൊച്ചി:പീഡനകേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളി എംഎല്‍എയെ വീണ്ടും പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചത് വിവാദമായി.എല്‍ദോസിന്റെ ചിത്രം വെച്ച് പോസ്റ്റര്‍ പുറത്തിറക്കി. പെരുമ്പാവൂര്‍, കുറുപ്പുംപടി ബ്ലോക്ക് കമ്മിറ്റി പരിപാടിയിലേക്കാണ് എംഎല്‍എയെ ക്ഷണിച്ചിരിക്കുന്നത്.

ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.പീഡനക്കേസിലെ പ്രതിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവരുടെ ആക്ഷേപം. ഒരു പരിപാടിയില്‍ മുഖ്യ പ്രഭാഷകനായും മറ്റൊന്നില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുമാണ് പോസ്റ്റര്‍. പ്രാദേശിക നേതൃത്വത്തിന്റേതാണ് നടപടി. എന്നാല്‍ പ്രദേശിക പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എല്‍ദോസിന് വിലക്കില്ലെന്നും കെപിസിസി, ഡിസിസി പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് വിലക്കെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണം. എൽദോസ് കുന്നപ്പിള്ളി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ഡിസിസി അറിയിച്ചു.പ്രാദേശിക നേതൃത്വത്തിൻ്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണ്.വിവാദമാക്കേണ്ടതില്ലെന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button