സസ്‌പെന്‍ഷനിലുള്ള എല്‍ദോസ് കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യപ്രഭാഷകന്‍
KeralaNewsPolitics

സസ്‌പെന്‍ഷനിലുള്ള എല്‍ദോസ് കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യപ്രഭാഷകന്‍

കൊച്ചി: പീഡനക്കേസില്‍ ആരോപണ വിധേയനായി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കോണ്‍ഗ്രസിന്‍ വാഹനപ്രചരണ ജാഥയില്‍ മുഖ്യപ്രഭാഷകന്‍. കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയിലും പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹനപ്രചരണ ജാഥയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പീഡന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഡിസിസിയുടെയും കെപിസിസിയുടെയും ഭാരവാഹിത്വത്തില്‍ നിന്നാണ് എല്‍ദോസിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്.

ജില്ല, സംസ്ഥാന തലത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മാത്രമാണ് എല്‍ദോസിന് തടസമുള്ളതെന്നും പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കാന്‍ യാതൊരു തടസമില്ലെന്നുമാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. കോണ്‍ഗ്രസിലെ ഐ വിഭാഗമാണ് എല്‍ദോസിനെ പരിപാടിയില്‍ നിര്‍ബന്ധ പൂര്‍വം പങ്കെടുപ്പിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

Related Articles

Post Your Comments

Back to top button