തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ 30 കിലോ സ്വര്‍ണം,ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ട.
KeralaBusinessCrime

തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ 30 കിലോ സ്വര്‍ണം,ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ട.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ട. യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ ഒളിപ്പിച്ച നിലയിലാണ് മുപ്പതുകിലോ സ്വര്‍ണം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള‌ളതില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താ ണിതെന്നാണ് കസ്റ്റംസ് തന്നെ പറയുന്നത്.
ആദ്യമായാണ് ഡിപ്‌ളോമാറ്റിക്ക് കാര്‍ഗോ വഴി ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. ടോയ‌്‌ലറ്റ് ഉപകരങ്ങള്‍ക്കൊപ്പമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തുകയാണ്. മൂന്നുദിവസം മുൻപാണ് വിദേശത്തുനിന്ന് കാര്‍ഗോ എത്തുന്നത്. ഇതിനു‌ള‌ളില്‍ സ്വര്‍ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പല പെട്ടികളിലാണ് സ്വര്‍ണം എത്തിയത്. കാര്‍ഗോ അയച്ച വ്യക്തിയെ കണ്ടുപിടിക്കാനു‌ള‌ള ശ്രമം നടക്കുകയാണ്. തിരുവനന്തപുരം മണക്കാടാണ് യു എ ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്.

Related Articles

Post Your Comments

Back to top button