കെ ടി ജലീലിന്റെ പരാതി: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയില്‍
NewsKerala

കെ ടി ജലീലിന്റെ പരാതി: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയില്‍

കൊച്ചി: മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സ്വപ്‌ന ഹര്‍ജിയില്‍ ആരോപിച്ചു. ഇന്നലെയാണ് ജലീല്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് സ്വപ്നയെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ എടുത്ത് മൊഴിയെടുത്തിരുന്നു.

ആരുടെ നിര്‍ദേശപ്രകാരമാണ് ചൊവ്വാഴ്ച കൊച്ചിയിലെ കോടതിയില്‍ സ്വപ്‌ന രഹസ്യമൊഴി നല്‍കിയതെന്നാണ് വിജിലന്‍സ് തിരക്കിയതെന്ന് വിട്ടയച്ചതിന് പിന്നാലെ സരിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്‌ന ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

Related Articles

Post Your Comments

Back to top button