സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേട്ടയാടുന്നുവെന്ന് വിശദീകരണം
NewsKerala

സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേട്ടയാടുന്നുവെന്ന് വിശദീകരണം

പാലക്കാട്: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്നും ഇതാണ് നടപടിക്ക് കാരണമെന്നും എച്ച്ആര്‍ഡിഎസ് വിശദീകരിച്ചു. എച്ച്ആര്‍ഡിഎസ് ഭരണസമിതായണ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എച്ച്ആര്‍ഡിഎസ് ചെല്ലും ചെലവും നല്‍കി പരിപാലിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകള്‍ പരാതിയായി എച്ച്ആര്‍ഡിഎസ് സ്വമേധയാ സ്വീകരിച്ചാണ് നടപടി. സ്വപ്‌നയുടെ അഭിപ്രായംകൂടി ചോദിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചു. കഴിഞ്ഞ നാലുമാസമായി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ക് ഫ്രം ഹോം സംവിധാനത്തില്‍ വീട്ടിലിരുന്നായിരുന്നു സ്വപ്‌ന സ്ഥാപനത്തിനായി പ്രവര്‍ത്തിച്ചത്.പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിഒ ആണ് എച്ച്ആര്‍ഡിഎസ്. സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലായിരുന്നു നിയമനം നല്‍കിയത്.

Related Articles

Post Your Comments

Back to top button