ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്ത് എന്ന് സ്വപ്ന സുരേഷ്
NewsKeralaNationalPoliticsCrime

ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്ത് എന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം : രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്ത് എന്നും ഇതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണം വേണമെന്നും സ്വപ്ന സുരേഷ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് സ്വപ്ന സുരേഷ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

സർക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് സ്വപ്നയുടെ ആവശ്യം. പ്രധാന മന്ത്രിയെ നേരിട്ട് കാണണമെന്നും കത്തിൽ പറയുന്നു.

എന്നാൽ ഇതിനിടയിൽ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‍നയുടെ വാദം.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്.

അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല.

തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്.

Related Articles

Post Your Comments

Back to top button