സരിത്തിനെ തട്ടിക്കൊണ്ടുപോയതായി സ്വപ്‌നയുടെ ആരോപണം
NewsKerala

സരിത്തിനെ തട്ടിക്കൊണ്ടുപോയതായി സ്വപ്‌നയുടെ ആരോപണം

പാലക്കാട്: പി എസ് സരിത്തിനെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി എന്ന് സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്നാണ് നാലംഗസംഘം പിടിച്ചുകൊണ്ടുപോയത്. പൊലീസ് എന്ന് പറഞ്ഞാണ് വന്നതെങ്കിലും യുണിഫോമില്‍ അല്ലായിരുന്നു. തിരിച്ചറിയല്‍ രേഖ കാണിച്ചില്ല. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഇതിനിടെ സരിത്തിനെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന ഫ്‌ളാറ്റിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിലെത്തിയവര്‍ സരിത്തിനെ കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇക്കാര്യത്തില്‍ പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. ആരാണെന്ന് വെളിപ്പെടുത്താതെ എത്തിയവര്‍ സരിത്തിനെ അന്വേഷിച്ചുവെന്നും കൂട്ടിക്കൊണ്ടുപോയെന്നുമാണ് സുരക്ഷ ജീവനക്കാര്‍ നല്‍കുന്ന വിവരം.

പൊലീസ് ഉദ്യോഗസ്ഥരാണ് എത്തിയതെന്ന് സ്വപ്‌ന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇന്നലെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനെക്കുറിച്ച് ഇന്ന് രാവിലെ സ്വപ്‌ന മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതായി പറയുന്നത്.

Related Articles

Post Your Comments

Back to top button