BusinessCrimeGulfKerala NewsLatest News
ഞാൻ നിരപരാധിയാണ്, യു.എ.ഇ കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലിക ജോലി ഉണ്ട്. സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്. യു.എ.ഇ കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലിക ജോലി ഉണ്ടെന്നും, ഒരു ക്രിമിനല്‍ പശ്ചാത്തലവും തനിക്കില്ലെന്നും, കോവിഡ് കാലമായതിനാല്‍ കോണ്സിലേറ്റിലേക്കുള്ള പാര്‍സല്‍ വൈകിയത് അന്വേഷിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്ന വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നാല്‍ അന്വേഷണ ഉദ്യേഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ വിശദീകരണം ഉണ്ടായിരിക്കുന്നത്.