പൊലീസെത്തി ചിത്രങ്ങള്‍ എടുത്ത ശേഷവും എസ്.എഫ്.ഐ അക്രമം നടത്തിയെന്ന് ടി. സിദ്ദീഖ്
KeralaNewsPolitics

പൊലീസെത്തി ചിത്രങ്ങള്‍ എടുത്ത ശേഷവും എസ്.എഫ്.ഐ അക്രമം നടത്തിയെന്ന് ടി. സിദ്ദീഖ്

കോഴിക്കോട്: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തിൽ പുതിയ ആരോപണവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദീഖ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ടി. സിദ്ദീഖിന്റെ പ്രതികരണം.

‘പൊലീസ് വന്ന് ചിത്രങ്ങള്‍ എടുത്ത ശേഷവും എസ്.എഫ്.ഐ ഗുണ്ടകള്‍ ശ്രീ. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ അക്രമം നടത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ എസ്.എഫ്.ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിച്ച് ഓഫീസിനകത്തേക്കു പറഞ്ഞു വിടുന്ന കേരളാ പൊലീസ്,’

എന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെച്ച് ടി. സിദ്ദീഖ് എഴുതിയത്.

എന്നാൽ കോൺഗ്രസ് ആരോപണങ്ങൾക്ക് വിരുദ്ധമായിട്ടാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത്. ഇതോടെയാണ് ടി സിദ്ദീഖ് പുതിയ ആരോപണവുമായി രംഗത്ത് വന്നത്.

എന്നാൽ ആ കയറി വന്നത് കെ എസ് യു നേതാവ് ജിജി പറമ്പൻ ആണല്ലോ..എന്തിനാടാ സിദ്ധിക്കേ കളളം പറയുന്നത് എന്ന കമന്റ് ഒരാൾ ചെയ്തിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെച്ചതിലും മറ്റ് ആക്രമണ സംഭവങ്ങളിലും തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രമെടുത്തത്.

ഈ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഫീസ്ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡി.വൈ.എസ്.പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡി.വൈ.എസ്.പി ശിപാര്‍ശ ചെയ്തു.

Related Articles

Post Your Comments

Back to top button