മദ്യം വാങ്ങുന്നതിനിടെ റേഷന്‍ കാര്‍ഡ് നഷ്ടമായി; കണ്ടെത്തി നല്‍കി പൊലീസ്
കോട്ടയം: മദ്യം വാങ്ങുന്നതിനിടെ റേഷന്‍ കാര്‍ഡ് നഷ്ടമായ ആള്‍ക്ക് റേഷന്‍ കാര്‍ഡ് വീട്ടില്‍ കൊണ്ട് കൊടുത്ത് കേരള പോലീസ്. എരുമേലി കൊരട്ടിയിലാണ് സംഭവം.
മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ക്യൂ നിന്ന മണിപ്പുഴ സ്വദേശിയാണ് റേഷന്‍ കാര്‍ഡ് നഷ്ടപ്പെടുത്തിയത്.എന്നാല്‍ റേഷന്‍ കാര്‍ഡ് നഷ്ടമായതറിയാതെ വീട്ടിലെത്തി.
പിന്നീട് നോക്കിയപ്പോഴാണ് റേഷന്‍ കാര്‍ഡ് നഷ്ടമായതെന്ന് ഇയാള്‍ മനസ്സിലാക്കിയത്.ഉടനെ എരുമേലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യം വാങ്ങാനെത്തിയ ആളുടെ പക്കല്‍ നിന്ന് രേഖകള്‍ നഷ്ടപ്പെടുന്നതും സ്‌കൂട്ടര്‍ യാത്രികന്‍ എടുക്കുന്നതും കൊരട്ടി ബിവറേജസിന് മുന്നിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വ്യക്തമായി. പിന്നീട് ബൈക്ക് ഉടമയെ തിരഞ്ഞു പിടിച്ച് റേഷന്‍ കാര്‍ഡ് വാങ്ങി ഉടമയ്ക്ക് തന്നെ നല്‍കുകയായിരുന്നു.