'തയ്ച്ച കോട്ട് ഊരി വെച്ചേക്ക്, നാല് വര്‍ഷം കഴിഞ്ഞ് എന്താകുമെന്ന് ഇപ്പോള്‍ പറയേണ്ട'; വിമര്‍ശനവുമായി ചെന്നിത്തല
NewsKerala

‘തയ്ച്ച കോട്ട് ഊരി വെച്ചേക്ക്, നാല് വര്‍ഷം കഴിഞ്ഞ് എന്താകുമെന്ന് ഇപ്പോള്‍ പറയേണ്ട’; വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തുരം: മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെതിരെ കടുപ്പിച്ച് രമേശ് ചെന്നിത്തല. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ‘നാല് വര്‍ഷം കഴിഞ്ഞ് താന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ട ആവശ്യമില്ല. നാല് വര്‍ഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോള്‍ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ കോട്ടുകളൊക്കെ ഊരി വെച്ച്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങണമെന്ന അഭ്യര്‍ത്ഥനയാണുള്ളത്’, ചെന്നിത്തല പറഞ്ഞു.

സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെ നിലപാടിൽ പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു.

Related Articles

Post Your Comments

Back to top button