
അഫ്ഗാനിസ്താന്: അഫ്ഗാനിസ്താനില്‍ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടര്‍മാരോട് താലിബാന് സര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍.
പബ്ലിക് അഫയേഴ്സ് ആന്‍ഡ് ഹിയറിംഗ് ഓഫ് താലിബാന് കംപ്ലയിന്റ്സ് ഡയറക്ടറേറ്റിന്റേതാണ് ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം പുരുഷ ഡോക്ടര്‍മാരെ സന്ദര്‍ശിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെ വനിതാ ഡോക്ടര്‍മാര്‍ രൂപപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. വനിതാ ഡോക്ടര്‍മാരുടെ കുറവുമൂലം അസുഖം ബാധിച്ച സ്ത്രീകള്‍ മരണഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Post Your Comments