Latest NewsNationalNewsUncategorized

ആമ്പൂര്‍ ബിരിയാണി മേളയില്‍ ബീഫും പോര്‍ക്കും വിളമ്പരുതെന്ന് ഉത്തരവ്; പ്രതിഷേധത്തിന് പിന്നാലെ മേള മാറ്റി

ചെന്നൈ: മേളയില്‍ ബീഫ്, പോര്‍ക്ക് ബിരിയാണികള്‍ വിളമ്പരുതെന്ന ഉത്തരവിനെ പിന്നാലെ പ്രശസ്തമായ ആമ്പൂര്‍ ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലി വിവാദം. തിരുപ്പത്തൂര്‍ കലക്ടര്‍ അമര്‍ ഖുശ്വാഹയുടെ ഉത്തരവാണ് വിവാദമായത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇന്ന് ആരംഭിക്കാനിരുന്ന മേള മാറ്റി.

മഴയെ തുടര്‍ന്ന് ഒരാഴ്ച നീളുന്ന മേള മാറ്റി വയ്ക്കുകയാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. മേളയില്‍ ബീഫ്, പോര്‍ക്ക് ബിരിയാണികള്‍ ഒഴിവാക്കുമെന്നും കലക്ടര്‍ പറഞ്ഞു. പോര്‍ക്ക് ബിരിയാണി വിളമ്പുന്നതിനെ ഒരു വിഭാഗം എതിര്‍ത്തപ്പോള്‍ ബീഫ് ബിരിയാണി വിളമ്പുന്നതിനെതിരെ മറ്റൊരു വിഭാഗവും എതിര്‍പ്പുന്നയിച്ചിരുന്നു.

തിരുപ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് ആമ്പൂര്‍ ബിരിയാണി മേള നടത്തുന്നത്. സൗജന്യമായി ബീഫ് ബിരിയാണി മേളയില്‍ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ), ഹ്യൂമാനിറ്റേറിയന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button