ദേശീയപതാകയ്ക്കൊപ്പം കരുണാനിധി; സ്റ്റാലിന്‍ മോഡല്‍ ഹര്‍ ഘര്‍ തിരംഗ
NewsNationalPolitics

ദേശീയപതാകയ്ക്കൊപ്പം കരുണാനിധി; സ്റ്റാലിന്‍ മോഡല്‍ ഹര്‍ ഘര്‍ തിരംഗ

ചെന്നൈ:’ഹര്‍ ഘര്‍ തിരംഗ’ സോഷ്യല്‍ മീഡിയ കാംപയിനില്‍ പങ്കുചേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പിതാവും മുന്‍ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ നേതാവുമായിരുന്ന എം. കരുണാനിധി ദേശീയ പതാക ഉയര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ആക്കിയാണ് സ്റ്റാലിന്‍ കാംപയിനിന്റെ ഭാഗമായത്. ന്യൂ പ്രൊഫൈല്‍ പിക്ക് എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിച്ചുന്നത്. കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്ന തരത്തില്‍ 1974ല്‍ കലൈഞ്ജറാണ് ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാര്‍ക്ക് ദേശീയപതാക ഉയര്‍ത്താനുള്ള അവകാശം ഉറപ്പാക്കിയത് എന്ന് പുതിയ പ്രൊഫൈല്‍ ചിത്രത്തിന് വിശദീകരണക്കുറിപ്പുമിട്ടിട്ടുണ്ട് അദ്ദേഹം.

Related Articles

Post Your Comments

Back to top button