സൗദിയില്‍ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിത്തം; ഡ്രൈവര്‍ വെന്തുമരിച്ചു
NewsGulf

സൗദിയില്‍ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിത്തം; ഡ്രൈവര്‍ വെന്തുമരിച്ചു

റിയാദ്: സൗദിയിലെ അല്‍നമാസില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ വെന്തുമരിച്ചു. ടാങ്കര്‍ മറിഞ്ഞയുടന്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീപ്പിടിക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതരെത്തി തീയണച്ചു.

ഇതിനിടെ, ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട വാദി വസാഇല്‍ പിക്കപ്പ് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് സൗദി കുടുംബത്തിലെ നാലു കുട്ടികള്‍ മുങ്ങി മരിച്ചു. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. പിക്കപ്പ് ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് ഏറെയകലെ കുട്ടികളില്‍ ഒരാളുടെ മൃദേഹം കണ്ടെത്തി. മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. റോഡ് രൂപ കല്‍പ്പനയിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ബാരികേഡുകളില്ലാത്തതും മലവെള്ളത്തിന് കടന്നുപോകാന്‍ പാകത്തിന് നിര്‍മ്മിച്ചതുമാണ് അപകടക്കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മുമ്പും ഈ താഴ്വരയില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്.

Related Articles

Post Your Comments

Back to top button