'ലക്ഷ്യമിട്ടത് മനോജിനെ കൊല്ലാന്‍, ബീവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തി'; അടിമാലി സംഭവത്തില്‍ അറസ്റ്റ്
NewsKerala

‘ലക്ഷ്യമിട്ടത് മനോജിനെ കൊല്ലാന്‍, ബീവറേജില്‍ നിന്നും മദ്യം വാങ്ങി വിഷം കലര്‍ത്തി’; അടിമാലി സംഭവത്തില്‍ അറസ്റ്റ്

ഇടുക്കി: ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകം തന്നെ. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നില്‍ നിന്നും വീണു കിട്ടിയ മദ്യമെന്ന് പറഞ്ഞ് സുധീഷ് മരിച്ച കുഞ്ഞുമോന്‍, അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്ക് മദ്യം നല്‍കിയത്. ഇത് കുടിച്ചതോടെ മൂന്നു പേരും അവശനിലയിലായി. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുഞ്ഞുമോന്‍ കഴിഞ്ഞദിവസമാണ് മരിച്ചത്.

വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം മദ്യം നൽകിയതെന്ന് ചികിത്സയിലുള്ളവർ പൊലീസ് മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button