'വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിന് മുമ്പ് അധ്യാപകര്‍ വീട്ടിലേക്ക് പോകുന്നു'; ഏഴാം ക്ലാസുകാരിയെ കാണാതായ സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം
KeralaNews

‘വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിന് മുമ്പ് അധ്യാപകര്‍ വീട്ടിലേക്ക് പോകുന്നു’; ഏഴാം ക്ലാസുകാരിയെ കാണാതായ സ്‌കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട്: ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. കൈകള്‍ ബന്ധിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

വൈകുന്നേരം 4.30 മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിൽ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും സമയം ഒൻപത് മണിയായിരുന്നു.എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്റെയോ ബലം പ്രയോഗിച്ചതിന്റെയോ പാടുകളില്ല. സംഭവത്തില്‍ നാട്ടുകല്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സ്വയം ഒളിച്ചിരുന്നതാണെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസിന് തുടക്കത്തിലേ സംശയം തോന്നി. പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചു.

Related Articles

Post Your Comments

Back to top button