‘കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ്’; യുവമോർച്ച മാർച്ചിൽ സംഘർഷം
NewsKerala

‘കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ്’; യുവമോർച്ച മാർച്ചിൽ സംഘർഷം

തിരുവനന്തപുരം; കോർപ്പറേഷനിലെ കത്ത് വിവാദം കത്തിപ്പടരുന്നതിനിടെ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചില്‍ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായി.

പ്രകടനമായി എത്തിയ പ്രവർത്തകർ കോർപറേഷൻ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പോലീസ് ബാരികോഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചു.കണ്ണീർ വാതകത്തിനകത്ത് മാരകമായ രാസലായിനികൾ ഉപയോഗിച്ചുകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രന് സമീപം ആണ് കണ്ണീർ വാതകം പൊട്ടി വീണത് ഇതോടെ പ്രവർത്തകർക്കും സുരേന്ദ്രനും അടക്കം ശാരീരിക ബുധിമുട്ടുകൾ ഉണ്ടായി.

അതേസമയം നഗരസഭയിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും.

Related Articles

Post Your Comments

Back to top button