ഹൈജംപില്‍ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കര്‍
NewsWorldSports

ഹൈജംപില്‍ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കര്‍

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് മെഡല്‍. ഹൈജംപില്‍ തേജസ്വിന്‍ ശങ്കറാണ് വെങ്കലം നേടിയത്. ഇത് ആദ്യമായാണ് പുരുഷ ഹൈജംപില്‍ ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്.

ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ 2.22 മീറ്റര്‍ ഉയരം താണ്ടിയാണ് തേജസ്വിന്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. അത്‌ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിനിന് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് എത്താന്‍ വഴി തെളിഞ്ഞത്.

109 കിലോഗ്രാം വിഭാഗത്തിലാണ് നേരത്തെ ഗുര്‍ദീപ് സിങ് വെങ്കലം നേടിയത്. സ്‌നാച്ചില്‍ 167 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 223 കിലോഗ്രാമുമാണ് ഗുര്‍ദീപ് ഉയര്‍ത്തിയത്. ഈ ഇനത്തില്‍ 405 കിലോഗ്രാം ഉയര്‍ത്തിയ പാകിസ്ഥാന്റെ മുഹമ്മദ് നൂറിനാണ് സ്വര്‍ണം.

Related Articles

Post Your Comments

Back to top button