തെലുങ്ക് 'ലൂസിഫർ' ഇനി ഒടിടിയിൽ
NewsEntertainment

തെലുങ്ക് ‘ലൂസിഫർ’ ഇനി ഒടിടിയിൽ

ലൂസിഫർ തെലുങ്ക് റീ മേക്ക് ഗോഡ് ഫാദറിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുകയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിത നവംബർ 19ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തുമെന്നാണ് റിപ്പോർട്ട്. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിന്റെ തെലുങ്ക് പേര് ബ്രഹ്‍മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറില്‍ നയന്‍താരയാണ് എത്തിയത്.മോഹൻ രാജയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. സൂപ്പർഗുഡ് ഫിലിംസിനും കൊണിഡേല പ്രൊഡക്ഷൻസിനും കീഴിൽ എൻ വി പ്രസാദും ആർ ബി ചൗധരിയും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. എസ് തമൻ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. തിയേറ്ററുകളിൽ ചിത്രം പൊതുവെ നല്ല പ്രതികരണമാണ് നേടിയത്. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.

Related Articles

Post Your Comments

Back to top button