Latest NewsNationalNews
ജമ്മുകാശ്മീരില്‍ ഭീകരാക്രമണം,രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും, ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു

കശ്മീരിലെ ബാരാമുള്ള ക്രെരി പ്രദേശത്ത് സിആർപിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘത്തിനുനേരെ ഭീകരാക്രമണം ഉണ്ടായി.
കാശ്മീരിലെ ബാരാമുള്ളയിലെ ക്രേരി പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. തീവ്രവാദികളുടെ സംഘം സി.ആര്‍.പി.എഫിന്റെയും ജമ്മു കാശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റതായി ജമ്മു കാശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് സിആർപിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സേന ഭീകരർക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.