കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
NewsWorldCrime

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ ഗുരുദ്വാരയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരയിലാണ് ആക്രമണം നടന്നത്. ഗുരുദ്വാരയ്ക്ക് സമീപം സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

യാതൊരു പ്രകോപനവുമില്ലാതെ നടന്ന വെടിവയ്പില്‍ മരണസംഖ്യ സംബന്ധിച്ച് പൂര്‍ണമായി വ്യക്തത വന്നിട്ടില്ല. ഭീകരരും താലിബാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് താലിബാന്‍ സൈന്യം. സൈന്യം ഗുരുദ്വാര വളഞ്ഞതോടെ ഭീകരര്‍ ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുന്നതയാണ് പുറത്തുവരുന്ന വിവരം.

2020ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായ ആക്രമണം വീണ്ടും നടത്തുമെന്ന് ഐഎസിന്റെ മീഡിയ വിഭാഗം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Post Your Comments

Back to top button