Latest NewsNationalNews
പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിനുനേരെ ആക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിന് നേരെ ഭീകരാക്രമണം. ഈ സാഹചര്യത്തില്‍ മേഖലയില്‍ സുരക്ഷാ സേന വ്യാപക തെരച്ചില്‍ ആരംഭിച്ചു.
പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന്റെ പുല്‍വാമ ജില്ലയിലെ വീടിനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. വെടിവെയ്പ്പില്‍ റിയാസിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമീപ കാലത്തായി ഭീകരര്‍ പൊലീസ് സ്റ്റേഷനുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളെ ഉന്നമിടുന്നത് പതിവാക്കിയിട്ടുണ്ട്. ഇന്നലെ സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു.