വിജയ് ബാബു പീഡിപ്പിച്ചവരുടെ എണ്ണം ഒന്നുംരണ്ടുമല്ല, മോഹനവാഗ്ദാനങ്ങളില്‍ വീണ് സുന്ദരികള്‍; ഉന്നത ബന്ധങ്ങള്‍ ക്രിമിനലിനെ കാത്തു
NewsCrime

വിജയ് ബാബു പീഡിപ്പിച്ചവരുടെ എണ്ണം ഒന്നുംരണ്ടുമല്ല, മോഹനവാഗ്ദാനങ്ങളില്‍ വീണ് സുന്ദരികള്‍; ഉന്നത ബന്ധങ്ങള്‍ ക്രിമിനലിനെ കാത്തു

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ പേര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. കേസില്‍ നാല്‍പ്പതുപേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ ചിലര്‍ വിജയ് ബാബുവിന്റെ ദുഷ്‌ചെയ്തികള്‍ സംബന്ധിച്ച് മൊഴിനല്‍കിയതായാണ് സൂചന.

യുവനടിയെ കൂടാതെ മറ്റുചിലരെയും വിജയ് ബാബു സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇവരാരും പരാതിയുമായി രംഗത്തെത്തിയിരുന്നില്ല. സിനിമാ ലോകത്തിന് അകത്തും പുറത്തമുള്ള വിജയ് ബാബുവിന്റെ ഉന്നത ബന്ധങ്ങളും ക്രിമിനല്‍ പശ്ചാത്തലവുമാണ് ചൂഷണം ചെയ്യപ്പെട്ടവരെ പിന്തിരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. ഇരകളെ ഭയപ്പെടുത്തി നിര്‍ത്താന്‍ വിജയ് ബാബുവിന് വലിയ മിടുക്കാണെന്നാണ് സിനിമാവൃത്തങ്ങള്‍ക്കിടയിലെ സംസാരം. പീഡിപ്പിക്കപ്പെട്ട യുവനടിയെ പലപ്പോഴും വിജയ് ബാബു ഭീഷണിയുടെ ബലത്തിലാണ് അടക്കി നിര്‍ത്തിയത്രെ.

ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കിയശേഷമാണ് തന്നെ ലൈംഗിക വേഴ്ചയ്ക്ക് വിജയ് ബാബു ഉപയോഗിച്ചതെന്ന് നടി പറഞ്ഞിരുന്നു. കാറില്‍വച്ച് മദ്യം നല്‍കിയെന്നും സെകസിന് നിര്‍ബന്ധിച്ചെന്നും യുവനടി പറയുകയുണ്ടായി. നിര്‍ബന്ധപൂര്‍വ്വം ലഹരി ഉപയോഗിപ്പിച്ചശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധമുള്ളപ്പോള്‍ വിജയ് ബാബുവിന് സെക്‌സ് നിഷേധിച്ചതായും യുവനടി വെളിപ്പെടുത്തിയിരുന്നു. കേസില്‍ ദുബൈയില്‍ ഒളിവിലായിരുന്ന വിജയ് ബാബു അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button