സഹറൈഡര്‍ക്ക് 12 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് തല അജിത്ത്
NewsMovieNationalEntertainment

സഹറൈഡര്‍ക്ക് 12 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് തല അജിത്ത്

തമിഴ് സൂപ്പര്‍താരം അജിത്തിന്റെ സഹ റൈഡര്‍ സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് താരം. നോര്‍ത്ത് ഈസ്റ്റ്, ഭൂട്ടാന്‍നേപ്പാള്‍ യാത്രകള്‍ ഇവര്‍ ഒരുമിച്ച് പോയിരുന്നു. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്.

‘2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേര്‍ത്ത്ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍ഭൂട്ടാന്‍ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ഉടനീളം മറക്കാനാവാത്ത ഓര്‍മകളാണ് ലഭിച്ചത്.

മോട്ടര്‍സൈക്കിള്‍ യാത്രകള്‍ക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാര്‍. ഒരു സൂപ്പര്‍സ്റ്റാറാണ് എന്നു ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്ന് അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണന്‍ എനിക്ക് സമ്മാനിച്ചതാണ്’. സുഗത് കുറിക്കുന്നു.

Related Articles

Post Your Comments

Back to top button