
കോഴിക്കോട്: ശശി തരൂർ നടത്തുന്ന പര്യടനം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മറ്റ് നേതാക്കൾ ചെയ്യാത്തത് തരൂർ ചെയ്യുന്നുവെന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം വിശ്വ പൗരനാണ്. കോൺഗ്രസ് നേതാക്കൾ എല്ലാം വലിയവരാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ രണ്ടാം ഘട്ട മലബാര്‍ പര്യടനം തുടരുന്നതിനിടെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.
ഇന്ന് കുറ്റിച്ചിറ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഇ വി ഉസമാൻകോയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂർ കോഴിക്കോട് എത്തിയത്. സമസ്ത നേതാക്കളുമായുളള കൂടിക്കാഴ്ച്ചക്ക് പുറമെ കെഎൻഎം നേതാക്കളായ കെഎൻഎം നേതാക്കളായ ടി പി അബ്ദുളളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ എന്നിവരുമായും തരൂർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.അതേസമയം സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട തരൂര്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല എന്ന ആവര്‍ത്തിച്ചു. 2026ലെ തിരഞ്ഞെടുപ്പുള്ളൂ. നിലവില്‍ കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷത്തിന്റെ പിന്തുണയുമുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ പറ്റി 2026 ല്‍ ചര്‍ച്ച ചെയ്യുന്നതാണ് പ്രസക്തം.
Post Your Comments