അതായിരുന്നു അവരുടെ ആവശ്യം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് നയന്‍താര
NewsEntertainment

അതായിരുന്നു അവരുടെ ആവശ്യം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് നയന്‍താര

ചെന്നൈ: തന്‍റെ ഇരട്ടകുട്ടികള്‍ക്ക് വേണ്ടി സിനിമ രംഗത്ത് നിന്നും മാസങ്ങളുടെ ഇടവേളയെടുത്തതാണ് നയന്‍താര. എന്നാല്‍ ഷാരൂഖ് ഖാന്‍ നായകനാകുന്ന അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍റെ ഷൂട്ടിംഗില്‍ ഉടന്‍ തന്നെ താരം ചേരും. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ജവാന്‍.

തനിക്ക് നേരിടേണ്ടി വന്ന ഒരു കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ ് അവസരം വന്നെന്നും അതിന് പകരമായി ചില വിട്ടു വീഴ്ചകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും നടി പറയുന്നു. എന്നാല്‍ ഈ ഓഫര്‍ നിഷേധിക്കുകയും തന്റെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്‌തെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നയന്‍താരയുടെ വെളിപ്പെടുത്തലുകൾ സിനിമ മേഖലയിലെ ഗുരുതരമായ ഈ പ്രശ്നത്തെക്കുറിച്ചും മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും പുതിയ സംവാദത്തിന് തുടക്കമിട്ടേക്കാം. ‘കാസ്റ്റിംഗ് കൗച്ച്’ പ്രശ്നം വളരെക്കാലമായി സിനിമ രംഗത്ത് നിലനിൽക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന നയന്‍സിന്‍റെ വെളിപ്പെടുത്തൽ.

Related Articles

Post Your Comments

Back to top button