ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍
KeralaNewsCrime

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

ആലപ്പുഴ: നൂറനാട്ടില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വൈകീട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിര്‍ത്തി വാ പൊത്തി വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണുകിടക്കുന്നതുകണ്ട നാട്ടുകാര്‍ യുവതിയുടെ വീട്ടൂകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രണവിന്റെ വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തി. ആ സമയത്തേക്കും പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

Related Articles

Post Your Comments

Back to top button