
കാസര്‍കോട്: കാസര്‍ഗോഡ് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി വീട്ടില്‍ കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ കുട്ടികള്‍ മാത്രമുള്ളപ്പോഴായിരുന്നു അതിക്രമം. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് അന്നത്തെ ചന്തേര സി.ഐ ആയിരുന്ന വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണയ ആണ് ഹാജരായത്.
Post Your Comments