അഗസ്ത്യകൂടം ട്രക്കിംഗ് 18ന് ആരംഭിക്കും
NewsTravel

അഗസ്ത്യകൂടം ട്രക്കിംഗ് 18ന് ആരംഭിക്കും

തിരുവനന്തപുരം: വനം വകുപ്പ് നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മലകയറ്റമായ അഗസ്ത്യകൂടം ട്രക്കിംഗ് 18ന് ആരംഭിച്ച് 26ന് സമാപിക്കും. ഒരു ദിവസം 75 പേര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. ജനുവരി 15 ന് വൈകുന്നേരം നാല് മണി മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരാള്‍ക്ക് 1580 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. പരാമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.14 വയസില്‍ താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. ടിക്കറ്റ് പ്രിന്റ് ഔട്ട് പകര്‍പ്പ് സഹിതം ഓരോ തിരിച്ചറിയല്‍ കാര്‍ഡും കോപ്പിയും ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ നല്‍കണം.

പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിലും ഗൈഡിന്റെ സേവനം ലഭ്യമാണ്. സംരക്ഷിത വനമേഖല ആയതിനാല്‍ ട്രക്കിങ്ങിനിടയില്‍ പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ ഇടത്താവളം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും പ്രവേശിപ്പിക്കുക

Related Articles

Post Your Comments

Back to top button