CrimeKerala NewsNews

കുഞ്ഞിന്റെ പിതാവ് ബിജുവിനെയും കഴുത്ത് ഞെരിച്ച് കൊന്നതാണ് എന്ന് ക്രൈംബ്രാഞ്ച്

ഇടുക്കി: ഇടുക്കിയില്‍ 2019 ല്‍ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കുട്ടിയുടെ പിതാവ് ബിജുവിനെയും കഴുത്ത് ഞെരിച്ചാണ് കൊന്നത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബിജുവിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ബിജുവിന്റെ കൊലപാതക വിവരം പുറത്ത് വരുന്നത്. എന്നാല്‍ ബിജു മരിച്ചത് ഹൃദയാഘാതം മൂലമാണ് എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട്.

ഇതോടെ കുട്ടികളുടെ അമ്മയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. എന്നാല്‍ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിനെ കോടതി 21 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്.

2018 മെയ് 23നാണ് കേസിന് ആസ്പദമായ സംഭവുണ്ടായത്. ഭാര്യവീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ബിജുവിന്റെ മരണ ശേഷം മൂന്നാം ദിവസം ബിജുവിന്റെ ഭാര്യ കാമുകനായ അരുണ്‍ ആനന്ദിനൊപ്പം താമസിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെ അരുണ്‍ ബിജുവിന്റെ രണ്ട് മക്കളെയും ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് അരുണ്‍ മൂത്തകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും കുട്ടി തലയോട് തകര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്തിരുന്നു. 2019ലായിരുന്നു ഈ സംഭവം. ഇതോടെ, ബിജുവിന്റെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്നാണ് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അരുണ്‍ ആനന്ദ്. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Back to top button