
ദില്ലി : ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം.പദയാത്ര ഇന്നോടെ അവസാനിക്കും. പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും.തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തുന്നതോടെ പദയാത്രക്ക് സമാപനമാകും.
ശ്രീനഗറിലെ പന്ത ചൗക്ക് മുതൽ ലാൽ ചൗക്ക് വരെയായിരുന്നു അവസാന ദിവസത്തെ പദയാത്ര. സിആർപിഎഫിനും ജമ്മുകശ്മീർ പൊലീസിനും പുറമേ ബിഎസ്എഫ് സുരക്ഷയുടെ കോട്ട മതിൽ പണിഞ്ഞു. വാഹനങ്ങൾക്കും ജനങ്ങൾക്കും സമ്പൂർണ്ണ നിയന്ത്രണം. ഇങ്ങനെയൊക്കെയായിട്ടും ആയിരങ്ങൾ ഭാരത് യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ച ശ്രീനഗറി നിരത്തുകളിലേക്ക് എത്തി.
വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിയടക്കുള്ള യാത്രികർക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാകയുയർത്തും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നിൽക്കുന്നത്
Post Your Comments