കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത്
NewsKeralaCrime

കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേതാണെന്ന് പോലീസ്. ഡിഎന്‍എ പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ മൃതദേഹം കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ച് സംസ്‌കരിക്കുകയായിരുന്നു. പോലീസ് എഫ്എസ്എല്‍ പരിശോധനയില്‍ ദീപകിന്റെ മൃതദേഹം അല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ ഉമ്മയുടെ രക്തം എടുത്ത എഫ്എസ്എല്‍ ലാബിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇര്‍ഷാദിന്റെ മൃതദേഹമാണിതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്.

ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശമായി ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും തട്ടിക്കൊണ്ടുപോയവര്‍ അയച്ചിരുന്നു. കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു.

Related Articles

Post Your Comments

Back to top button