റോഡപകടത്തിൽ മരണപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ആശുപത്രി വരാന്തയിൽ നായ കടിച്ചു തിന്നുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.

സാംബാൽ/ റോഡപകടത്തിൽ മരണപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ആശുപത്രി വരാന്തയിൽ നായ കടിച്ചു തിന്നുന്ന ഞെട്ടിപ്പിക്കുന്ന വീഡി യോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ സാംബലിലെ സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. റോഡപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായിരുന്ന യുവതി മരണപ്പെടുകയായിരുന്നു. പെൺകുട്ടി യുടെ ബന്ധുക്കളാരും മരണപ്പെടുമ്പോൾ ആശുപത്രിയിൽ ഉണ്ടായി രുന്നില്ല. മരണ ശേഷം മൃതദേഹം, അനാഥമായ അവസ്ഥയിൽ ആശുപത്രി വരാന്തയിലേക്ക് ഉന്തുവണ്ടിയിൽ തള്ളിവെക്കു കയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച മൃതദേഹത്തെ ഒരു തെരുവ് നായ കടിച്ച് മുറിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡി യോയിലുള്ളത്. ഒന്നര മണിക്കൂറോളം മൃതദേഹം അനാഥമായി കിടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആശുപത്രി അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കുന്നത്. പോസ്റ്റു മാർട്ടം ചെയ്യാതെയാണ് മൃതദേഹം വരാന്തയിലേക്ക് മാറ്റിയതെന്നാണ് മുഖ്യമായും ഉയരുന്ന ആരോപണം. സംഭവത്തിൽ ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഏറെ നാളായി ആശുപത്രി പരിസരത്ത് നായശല്യം വർദ്ധിച്ചിരിക്കുകയാണെന്നും പ്രാദേശിക ഭരണകൂടത്തിനെ ഇത് അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചരിക്കുന്നത്.