മൃതദേഹം നേര്‍ പകുതിയാക്കി മുറിച്ച് രണ്ടു ബാഗുകളിലാക്കി ഉപേക്ഷിച്ചു
NewsKeralaLocal NewsCrime

മൃതദേഹം നേര്‍ പകുതിയാക്കി മുറിച്ച് രണ്ടു ബാഗുകളിലാക്കി ഉപേക്ഷിച്ചു

മലപ്പുറം: തിരൂരിലെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദീഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. വെറും 22-ഉം 18-ഉം വയസുള്ള യുവതീ യുവാക്കള്‍ നടത്തിയതാണോ ഈ കൊലപാതകം. വെറും ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.

പരിശോധനയില്‍ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗുകളില്‍ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നാല് പേരെ നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫര്‍ഹാന, ഷുക്കൂര്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്.

സിദ്ദിഖിന്റെ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഷിബിലി ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായത്. ഏറെ ഞെട്ടിക്കുന്ന കാര്യം ഇരുവരുടെയും പ്രായമായിരുന്നു. 22- വയാസാണ് ഷിബിലിക്ക്, ഫര്‍ഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പോലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

Related Articles

Post Your Comments

Back to top button