വേദിയില്‍ വച്ച് വരന്‍ ചുംബിച്ചു; വിവാഹം വേണ്ടെന്ന് വധു
NewsNational

വേദിയില്‍ വച്ച് വരന്‍ ചുംബിച്ചു; വിവാഹം വേണ്ടെന്ന് വധു

മുംബൈ;വരൻ വേദിയിൽ വെച്ച് തന്നെ പരസ്യമായി ചുംബിച്ചതിന്റെ അരിശത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം. എന്നാൽ വധുവിന് ഇത് ഇഷ്ടം ആയില്ല തുടർന്ന് വധു വിവാഹ വേദിയിൽ നിന്ന് പോവുകയും പോലീസിനെ വിളിക്കുകയും ചെയ്തു.

300 ഓളം അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു.വധു വിളിച്ചതിനു പിന്നാലെ പോലീസ് സ്ഥലത്തു എത്തുകയും വരന്റെയും വധുവിന്റെയും വീട്ടുകാരെ പോലീസ് സ്റ്റേഷനലിൽ കൊണ്ടുപോവുകയും ചെയ്തു. പോലീസ് ഒതുക്കി തീർക്കാൻ ശ്രമിച്ചേകിലും വധു കല്യാണത്തിൽ നിന്ന് പിന്മാറി.

എന്റെ ആത്മാഭിമാനത്തിന് വിലനൽകാതെ അതിഥികൾക്ക് മുന്നിൽ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ അവൻ എങ്ങനെ പ്രവർത്തിക്കും? അവന്റെ കൂടെ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു”- വധു പൊലീസിനോട് പറഞ്ഞു.

Related Articles

Post Your Comments

Back to top button