വെബ് സിആര്‍എസിന് വീണ്ടും അവാര്‍ഡിന്റെ തിളക്കം
NewsBusiness

വെബ് സിആര്‍എസിന് വീണ്ടും അവാര്‍ഡിന്റെ തിളക്കം

ന്യൂഡല്‍ഹി: അവാര്‍ഡിന്റെ തിളക്കത്തില്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെബ് സിആര്‍എസ് ട്രാവല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ടോപ്‌നൊച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഗ്ലോബല്‍ അച്ചീവേഴ്‌സ് അവാര്‍ഡ്‌സ് 2022ല്‍ ടൂറിസം എംഎസ്എംഇയിലെ നൂതന പരിഹാരം എന്ന വിഭാഗത്തില്‍ വെബ് സിആര്‍എസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നീല്‍കാന്ത് പരാരത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.

ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ഷംഗ്രീലയിലായിരുന്നു അവാര്‍ഡ് ദാനം സംഘടിപ്പിച്ചിരുന്നത്. സംരംഭങ്ങളെ സൃഷ്ടിക്കുന്ന വ്യത്യസ്തമായ ബിസിനസ് മാതൃകയ്ക്കുള്ള അംഗീകാരമാണ് വെബ് സിആര്‍എസ് ഈ അവാര്‍ഡിലൂടെ കരസ്ഥമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്‍കുന്ന ടൂറിസം മേഖല ഇന്ന് തളര്‍ച്ചയുടെ വക്കിലാണ്.

സാങ്കേതിക വിദ്യയിലൂടെയും സംരംഭക പ്രാതിനിധ്യത്തിലൂടെയും തകര്‍ന്നുകിടക്കുന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുക എന്ന ലക്ഷ്യത്തോടെയാണ് വെബ് സിആര്‍സ് ട്രാവല്‍ ടെക്‌നോളജീസ് കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. വെബ് സിആര്‍എസിലൂടെ പുത്തന്‍ ബിസിനസ് സംരംഭങ്ങളെ ടെക്‌നോളജിയുടെ സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന വലിയ ആശയം, രണ്ടായിരത്തോളം പേര്‍ക്ക് കേരളത്തില്‍ ജോലി സാധ്യത, ബന്ധങ്ങളിലൂടെ വ്യക്തികളെ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും കഴിയുന്ന വ്യത്യസ്തമായ ബിസിനസ് ആശയങ്ങള്‍ക്ക് രൂപം കൊടുക്കാനും സാധിച്ചു.

മാത്രമല്ല ടൂറിസം മേഖലയിലെ ജീവനക്കാരുടെ വരുമാനത്തിലും ഉപജീവനമാര്‍ഗത്തിലും വിപ്ലവകരമായ മാ്റ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. ബിസിനസ് ടെക്‌നോളജി ട്രെയിനിംഗിലൂടെ മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കാനടക്കമുള്ള കാര്യങ്ങളിലൂടെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ വെബ് സിആര്‍എസിന് സാധിച്ചു. ചെറുകിട സംരംഭങ്ങളിലൂടെ എംഎസ്എംഇകളില്‍ അവസരം സൃഷ്ടിച്ചുകൊണ്ട് അവ സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വലിയ പങ്കാണ് വെബ് സിആര്‍എസ് വഹിക്കുന്നത്. നിരവധി അംഗീകാരങ്ങളിലൂടെ മുന്‍പും സമൂഹത്തില്‍ വ്യക്തമായ സ്വാധീനം സൃഷ്ടിച്ച സംരംഭമാണ് വെബ് സിആര്‍സ്.

Related Articles

Post Your Comments

Back to top button