
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് മറിഞ്ഞത്. ബസില്‍ 62 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.
മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പുറത്തെടുത്ത എല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ പറഞ്ഞു.
Post Your Comments