ഋഷി സുനക്കിന്റെ വസതിയുടെ സമീപം കാര്‍ ഇടിച്ചുകയറി; ഒരാളെ അറസ്റ്റ് ചെയ്തു
NewsWorld

ഋഷി സുനക്കിന്റെ വസതിയുടെ സമീപം കാര്‍ ഇടിച്ചുകയറി; ഒരാളെ അറസ്റ്റ് ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുന്‍ ഗേറ്റില്‍ കാര്‍ ഇടിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ലണ്ടന്‍ പോലീസ് അറിയിച്ചു. വെള്ളനിറമുള്ള കാര്‍ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. അതേസമയം, കാര്‍ മനഃപൂര്‍വം ഗേറ്റില്‍ ഇടിപ്പിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Post Your Comments

Back to top button