
തൃശൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ചന്ദ്രമോഹനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും സാരമായി പരുക്കേറ്റു.
പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
Post Your Comments