കശുവണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരനും, രതീഷിനുമെതിരെ സിബിഐ കുറ്റപത്രം നൽകി.

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി, വഞ്ചന, ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എം.ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി സിബിഐ കുറ്റപത്രം നൽക്കുകയായിരുന്നു.
സി ബി ഐ നിരവധി തെളിവുകൾ നിരത്തിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. അതിനാലാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി സി ബി ഐ കുറ്റപത്രം നൽകാൻ നിർബന്ധിതമായത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ആരോപണ വിധേയരായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എം.ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർ ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി സംസ്ഥാന സർക്കാർ നിഷേധിക്കുകയായിരുന്നു.
കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ പ്രോസിക്യൂഷന്‍ അനുമതി തേടുമ്പോൾ,അനുമതി നല്‍കേണ്ടതില്ല എന്നായിരുന്നു മന്ത്രിസഭാ തീരുമാനിക്കുന്നത്. വകുപ്പ് മന്ത്രിയടക്കം ഒപ്പിട്ട ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ മടങ്ങിയതിന് പിന്നില്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള താത്പര്യമാണെന്ന ആരോപണം ഉണ്ടായിരുന്നു. സിബിഐ പ്രതിപ്പട്ടികയില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് ഒന്നാം പ്രതിയും മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രണ്ടാം പ്രതിയുമാണ്.
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്ന എൽഡി എഫ് അധികാരത്തിൽ വന്ന ശേഷം വാഗ്ദാനത്തിനു ഘടക വിരുദ്ധമായ നിലപാടായാണ് പിന്നീട് സ്വീകരിച്ചത്. അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തി പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സിബിഐ തേടിയപ്പോള്‍ സര്‍ക്കാര്‍ നിലപാടിൽ മാറ്റം വന്നതും ഇതിനു തെളിവാണ്.
ഖാദി ബോര്‍ഡ് സെക്രട്ടറിയായ കെ എ രതീഷിനെയും ആര്‍ ചന്ദ്രശേഖരനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ സര്‍ക്കാരിന്റെ അനുമതി തേടുന്നത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നായിരുന്നു വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യത്തിൽ സ്വീകരിച്ച് നിലപാട്. മന്ത്രി ഫയലില്‍ ഒപ്പു വെക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടലുകളെ തുടർന്ന് മന്ത്രിസഭാ യോഗം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി സിപിഎം കൊല്ലം ജില്ലാ നേതൃത്വം മുഖ്യവിഷയമാക്കിയിരുന്നു. അധികാരത്തിലേറിയാല്‍ തോട്ടണ്ടി അഴിമതി നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മറ്റ് നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് കശുവണ്ടി മേഖലയിലെ വോട്ടർമാരോട് വോട്ടുകൾ ചോദിച്ചിരുന്നത്. വന്‍ ക്രമക്കേട് തെളിയിക്കുന്ന രേഖകള്‍ സഹിതം കേസിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സി ബി ഐ തേടിയിട്ടും അത് നല്‍കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്തി നിൽക്കുമ്പോഴാണ് ഇപ്പോൾ സി ബി ഐ യുടെ ബുദ്ധിപൂർവ്വമായ നീക്കം നടന്നിരിക്കുന്നത്.