'വിഴിഞ്ഞത്തെ ക്രമസമാധാന പാലനത്തിന് കേന്ദ്രസേന ആവശ്യമില്ല; സംസ്ഥാന പോലീസ് പര്യാപ്തം'; തുറമുഖ മന്ത്രി
KeralaNews

‘വിഴിഞ്ഞത്തെ ക്രമസമാധാന പാലനത്തിന് കേന്ദ്രസേന ആവശ്യമില്ല; സംസ്ഥാന പോലീസ് പര്യാപ്തം’; തുറമുഖ മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന പൊലീസ് ഇതിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ല, തുറമുഖ നിര്‍മ്മാണ കമ്പനിയാണെന്നും പദ്ധതി പ്രദേശത്തിന് അകത്താണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.

തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്ത് കോടികള്‍ വിലയുള്ള ഉപകരണങ്ങളും പാറക്കല്ലുകളുമെല്ലാം സംരക്ഷിക്കേണ്ട ആവശ്യം കമ്പനിക്കുണ്ട്. അതിനാല്‍ കമ്പനി കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടാൽ തെറ്റു പറയാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു,ആന്റണി രാജുവിന്റെ നാട്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തന്നേക്കാള്‍ കൂടുതല്‍ അറിവ് ഇക്കാര്യത്തില്‍ ആന്റണി രാജുവിന് ഉണ്ടാകാം. കലക്ക വെള്ളത്തില്‍ ചിലര്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ വിമര്‍ശിച്ചു.

Related Articles

Post Your Comments

Back to top button