ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി
NewsKeralaPoliticsLocal News

ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി രംഗത്ത്. ഗവര്‍ണര്‍മാരിലൂടെ സംഘര്‍ഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും കേരളത്തില്‍ വികസനത്തെ തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്ന് ഗവര്‍ണറെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏത് ‘ബഹുമാന്യന്‍’ ചേര്‍ന്നാലും പ്രശ്‌നമില്ല. ഈ ‘ബഹുമാന്യന്‍’ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും മുഖ്യമന്ത്രി പറയുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ കാണാന്‍ കഴിയും ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം ഓരോന്നോരോന്നായി കവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു ഇതിനോട് യോജിക്കാന്‍ ആകില്ല. ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പൗരത്വത്തിന് ജാതിയും മതവും അടിസ്ഥാനമല്ല, എന്നാല്‍ സിഎഎയിലൂടെ അതും മാറ്റി മറിച്ചു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം ആദ്യം തന്നെ പ്രഖ്യാപിച്ചു. അത് നടപ്പാക്കാന്‍ ചില നീക്കങ്ങള്‍ ഇപ്പോള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button