ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം
KeralaNews

ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ലത്തീന്‍ സഭയുമായി നടത്തിയ ചര്‍ച്ച പരാജയം. ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോയും വികാര ജനറല്‍ യൂജിന്‍ പെരേരയുമാണ് വൈകീട്ട് മൂന്നിന് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം സമരം പത്താം ദിവസവും തുടരുകയാണ്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാര്‍.

Related Articles

Post Your Comments

Back to top button