Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

മുഖ്യമന്ത്രി ജനത്തെ ഭയക്കുന്നു,ക്ലിഫ് ഹൗസിനു ചുറ്റും കോട്ട പോലെ മതിൽ കെട്ടുന്നു.

തിരുവനന്തപുരം / ഉപദേശകരുടെയും, പോലിസിസിന്റെയും ഉപദേശം കേട്ട് ദുർഖ്യാതി നേടി ചരിത്രത്തിൽ തന്നെ സ്ഥാനം നേടിയ കേരള മുഖ്യ മന്ത്രി പിണറായി വിജയനെ കേരള ജനതയിൽ നിന്ന് അകറ്റി മാറ്റുവാൻ പോലീസിന്റെ പുതിയ തന്ത്രം വരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട പോലെ മതിൽ കെട്ടാൻ ആണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. പിണറായി വിജയൻ എന്ന ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ജനങ്ങളിൽ നിന്ന് ഇതിനകം തള്ളി മാറ്റി അകറ്റിയത് പോലീസ് സേനയാണ്. ഇനിയും എത്ര ദൂരം അകറ്റാമെന്നാണ് പോലീസ് ആലോചിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ജനത്തെ ഭയമാണെന്നു അക്ഷരാർത്ഥത്തിൽ വരുത്തി തീർക്കുകയാണ് പോലീസ്. സുരക്ഷയുടെ കാര്യം പറഞ്ഞണിത് നടക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈയിടെ മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിനു മുന്നിൽവരെ എത്തി സമരം ചെയ്തതിന്റെ കാരണം പറഞ്ഞാണ് സുരക്ഷാ കുറവിന് പരിഹാരമായി ക്ലിഫ് ഹൗസിന്റെ മതിൽ കോട്ടമതിൽ പോലെ കെട്ടണമെന്നു പോലീസ് നിർദേശിച്ചി രിക്കുന്നത്. ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കണമെന്നാണു പൊലീസിന്റെ ശുപാർശ. ഇപ്പോൾ മതിലിനു പത്തടിയോളം ഉയരമുണ്ട്. ചാടിക്കട ക്കാൻ സാധിക്കാത്ത വിധത്തിൽ ഉയരം കൂട്ടണം. മതിലിനു മുകളിൽ മുള്ളുകമ്പിയും ഘടിപ്പിക്കണം. ക്ലിഫ് ഹൗസിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കും. അതിനും ഉയരം പോരെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.

ഭരണകാലത്ത് മുഴുവൻ മുഖ്യമന്ത്രിയെ, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ, പ്രതിരോധത്തിന്റെ മുൾമുനയിൽ കൊണ്ട് ചെന്ന് നിർത്തി ജനങ്ങളിൽ നിന്നും ബഹുദൂരം കൊണ്ടുപോവുകയായിരുന്നു പോലീസ്. പോലീസിനെ വിശ്വസിച്ച ഘട്ടങ്ങളിൽ ഒക്കെ പിണറായി വിജയന് പണി കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ദുർഭരണം നടത്തുന്ന നാട്ടു രാജാക്കന്മാരുടെ കാലത്ത് ജനത്തെ ഭയക്കുന്ന ഒരു രാജാവിനെ പോലെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രിയെ കൊണ്ട് ചെന്ന് എത്തിക്കുകയാണ് പോലീസ് എന്ന് പറയാതിക്കാൻ കഴിയുന്നില്ല.
പിണറായി വിജയൻ കേരളത്തിലെ ഒരു ജനപ്രതിനിധിയാണ്. അതിലു പരി മുഖ്യമന്ത്രിയാണ്. ഒരു മുഖ്യ മന്ത്രി എന്തിനാണ് ജനത്തെ ഭയപ്പെ ടുന്നത്. ജനത്തെ ഭയപ്പെടുന്നത് കൊണ്ടും ജനകീയ സമരങ്ങളെ ഭയ പ്പെടുന്നത് കൊണ്ടും ആണ് ക്ലിഫ് ഹൗസിന്റെ ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കാൻ പോകുന്നത് എന്ന് പറഞ്ഞാൽ എന്താണ് തെറ്റ്. ഇതിലധികം നാണംകെട്ട അവസ്ഥ മറ്റെന്താണ് ഉള്ളത്. ഇത് നടക്കാൻ പോകുന്നത് മുഖ്യ മന്ത്രി പറഞ്ഞിട്ടോ പ്രത്യേകം നിർദേശിച്ചിട്ടോ അല്ല. പോലീസ് നിർദ്ദേശിച്ചിരിക്കുന്ന മറ്റൊരു മണ്ടത്തരം നടപ്പാക്കാൻ മുഖ്യന്റെ അനുമതി വാങ്ങിയിരിക്കുകയാണ്. സത്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ ജനങ്ങളിൽ കൂടുതൽ അകറ്റിനിർത്താൻ നോക്കുകയാണിത്.

ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ചുറ്റുമതി ലിന്റെ ഉയരം വർധിപ്പിക്കുകവഴി, പുറത്തുനിന്നു ക്ലിഫ് ഹൗസ് പരിസരം കാണാൻ കഴിയാത്ത തരത്തിലുള്ള മതിലും ഗേറ്റും സ്ഥാപിക്കാനാണ് ആലോചിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിനു മുന്നിലെത്താനുള്ള ചെറുവഴികൾ അടയ്ക്കുന്നതും പരിഗണി ക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. ക്ലിഫ് ഹൗസ് വളപ്പിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുമത്രെ. വസതിക്കു മുന്നിലുള്ള ഗാർഡ് റൂമിന്റെ സൗകര്യം വർധിപ്പിച്ചിരിക്കുകയാണ്. വാച്ച് ടവറിനു തുല്യമായ രീതിയിൽ ഉയരം കൂട്ടുകയാണ്. ഇതോടെ ദേവസ്വം ബോർഡ് ജംക്‌ഷനിൽ നിന്ന് ആര് കടന്നു വരുമ്പോഴും പൊലീസിന് അറിയാൻ കഴിയും. ദേവസ്വം ബോർഡ് ജംക്‌ഷനിൽ നിന്നു ക്ലിഫ് ഹൗസ് റോഡിലേക്കു യാത്രക്കാരെ കർശന പരിശോധനയ്ക്കു ശേഷമേ ഇനി മുതൽ കടത്തിവിടൂകയുള്ളൂ. ക്ലിഫ് ഹൗസിന് അകത്തും പുറത്തുമുള്ള പൊലീസ് സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുമുണ്ട്.

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഒരുക്കുന്ന സുരക്ഷയാണ് ഇതൊക്കെ. ഈ സുരക്ഷ ജനത്തിൽ നിന്നാണെന്നു ഓർക്കണം. ജനത്തെ അത്ര കണ്ടു പിണറായി വിജയൻ ഭയപ്പെടുകയാണോ എന്നതാണ് ഇവിടെ മനസ്സിലാക്കാൻ കഴിയാത്തത്. അതോ ഇത്തരം ചെയ്തികൾ വഴി ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ തേജോവധം ചെയ്തു നാണകെട്ട അവസ്ഥയിലെത്തിക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢ തന്ത്രത്തിന്റെ ഭാഗമാണോ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സുരക്ഷയുടെ പേരിൽ ക്ലിഫ് ഹൗസ് എന്നത് ബാലികേറാ മൂലയാക്കി മാറ്റുകയാണ് പോലീസ്. ഇതൊന്നും കണ്ടു ഒരൊറ്റ സത്യമെങ്കിലും ഉപദേശിക്കാൻ ഉപദേശകർ പോലും ഇല്ലാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. പോലീസ് കരുതും പോലെ സർവ്വ പരിവാരങ്ങളെയും മുഖ്യമന്ത്രി ക്കിപ്പോൾ ഭയമാണ്. വിശ്വസിക്കുവാൻ കൊള്ളുന്നവർ ആരൊ ക്കെയെയെന്നു പോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കഷ്ട്ടം, മഹാ കഷ്ട്ടം എന്നല്ലാതെ മറ്റെന്തു പറയും ഇതിന്.

വള്ളിക്കീഴൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button