Latest NewsNationalNewsPolitics

പട്ടേലിനോടുള്ള പേടിമാറാതെ കോണ്‍ഗ്രസ്

ബംഗളൂരു: കോണ്‍ഗ്രസിന്റെ ബംഗളൂരുവിലെ ഓഫീസില്‍ ഓക്ടോബര്‍ 31ന് നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും തമ്മില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനേക്കുറിച്ച് നടത്തിയ സംഭാഷണം വിവദമാകുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ നടന്ന സംഭാഷണമാണ് കര്‍ണാടക കോണ്‍ഗ്രസിനെ പുലിവാലു പിടിപ്പിച്ചത്.

പട്ടേലിന്റെ ജന്മദിനവും ഇന്ദിരാഗാന്ധിയുടെ ചരമദിനവും ഒരേ ദിവസമാണ്. ഇന്ദിര അനുസ്മരണ പരിപാടിയില്‍ പട്ടേലിന്റെ ചിത്രം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ ശിവകുമാറിനോട് ചോദിക്കുന്നതും ശിവകുമാറിന്റെ മറുപടിയുമാണ് വീഡിയോയിലുള്ളത്. ‘ഇന്ന് പട്ടേലിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഇവിടെ ഇല്ലേ?’- സിദ്ധരാമയ്യ ചോദിക്കുന്നു. ‘ശരി സര്‍, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആണ്. എന്നാല്‍ ഇന്ദിര അനുസ്മരണ പരിപാടിയില്‍ നമ്മള്‍ പട്ടേലിന്റെ ചിത്രം വയ്ക്കാറില്ല’, ശിവകുമാര്‍ മറുപടി പറയുന്നു.

പിന്നാലെ, പട്ടേലിന്റെ ചിത്രം വയ്ക്കാതിരുന്നാല്‍ അത് ബിജെപി ഉപയോഗപ്പെടുത്തുമെന്ന് സിദ്ധരാമയ്യ ശിവകുമാറിനെ ഓര്‍മപ്പെടുത്തുന്നു. തുടര്‍ന്ന് ശിവകുമാര്‍ ഒരു ജീവനക്കാരനോട് വല്ലഭായ് പട്ടേലിന്റെ ചിത്രം കൊണ്ടുവരാന്‍ പറയുന്നു. സിദ്ധരാമയ്യയോട് പട്ടേലിന്റെ ചിത്രം കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്യുന്നു. ‘അതാണ് നല്ലത്’, സിദ്ധരാമയ്യ മറുപടി നല്‍കുന്നു.

പിന്നീട് പട്ടേലിന്റെ ചിത്രം കൊണ്ടുവന്ന് വേദിയില്‍ സ്ഥാപിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. നേരത്തെയും നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണം പുറത്തായതോടെ കോണ്‍ഗ്രസ് വിവാദത്തിലായിരുന്നു. ഡി.കെ. ശിവകുമാറിനെക്കുറിച്ച് നടത്തിയ സംഭാഷണം വൈറലായതിനെ തുടര്‍ന്ന് രണ്ട് നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button